
ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ആഗോള ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി ദുബായ് നഗരത്തെ മാറ്റിയെടുക്കാനുള്ള യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ദര്‍ശനത്തിന്‍റെ തെളിവാണ് ഈ നേട്ടമെന്ന് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
''ശക്തമായ പൊതു~സ്വകാര്യ പങ്കാളിത്തവും ഫലപ്രദമായ ആഗോള മാര്‍ക്കറ്റിംഗ് തന്ത്രവുമാണ് ഈ നേട്ടത്തിനു പിന്നില്‍''~ ഷെയ്ഖ് ഹംദാന്‍ എക്സ് പ്ളാറ്റ് ഫോമില്‍ കുറിച്ചു.
തന്ത്രപ്രധാനമായ സ്ഥാനം, മികച്ച കണക്റ്റിവിറ്റി, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ദുബായ് നഗരത്തെ പ്രിയപ്പെട്ട ആഗോള യാത്രാ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

Comments: